radio

തിരുവനന്തപുരം: പ്രൊഫ.എൻ.കൃഷ്‌ണപിള്ള രചിച്ച കൂനാങ്കുരുക്ക് നാടകം അവതരിപ്പിച്ച റേഡിയോ നാടക കലാകാരന്മാരെ പ്രൊഫ.എൻ കൃഷ്‌ണപിള്ള ഫൗണ്ടേഷൻ ആദരിച്ചു.ആകാശവാണിയുടെ സഹകരണത്തോടെ പ്രൊഫ.എൻ കൃഷ്ണപിള്ളയുടെ നൂറ്റിയാറാം ജന്മവാർഷികാഘോഷ കലോത്സവത്തിന്റെ ഭാഗമായാണ് നാടകം ശബ്‌ദരൂപത്തിൽ അവതരിപ്പിച്ചത്. കാര്യവട്ടം ശ്രീകണ്‌ഠൻ നായരുടെ സംവിധാനത്തിൽ പള്ളിപ്പുറം ജയകുമാർ, ജയകൃഷ്ണൻ കാര്യവട്ടം,ഡോ.അനിത ഹരി, ഡോ.ഉദയ കല,ഗീത നായർ, അഡ്വ.മംഗളതാര, ദേവി കൈരളി, ഗായത്രി, അനിതാശരത് എന്നിവർ നാടകത്തിൽ പങ്കെടുത്തു. ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ കലാകാരന്മാരെ ആദരിച്ചു.സെക്രട്ടറി ഡോ. എഴുമറ്റൂർ രാജ രാജ വർമ്മ, വൈസ് ചെയർമാൻ അനന്തപുരം രവി എന്നിവർ പങ്കെടുത്തു.