
തിരുവനന്തപുരം: എ.പി.ജെ അബ്‌ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്‌സിറ്റി പ്രഥമ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് വിജയം. സർവകലാശാലയുടെ പ്രഥമ യൂണിവേഴ്സിറ്റി യൂണിയന്റെ ചെയർപേഴ്സണായി അനശ്വര.എസ്.സുനിലിനെ തിരഞ്ഞെടുത്തു.വയനാട് ഗവണ്മെന്റ് എൻജിനിയറിംഗ് കോളേജിലെ നാലാം വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനിയാണ്. ജനറൽ സെക്രട്ടറിയായി തൃശൂർ ഗവണ്മെന്റ് എൻജിനിയറിംഗ് കോളേജിലെ അഞ്ജന.കെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.നാലാം വർഷ സിവിൽ എൻജിനിയറിംഗ് വിദ്യാർത്ഥിനിയാണ് അഞ്ജന.വൈസ് ചെയർമാൻമാരായി പാലക്കാട്.എൻ.എസ്.എസ് എൻജിനിയറിംഗ് കോളേജിലെ ആര്യ വിജയൻ.എം.ടി,കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിലെ എബി ജോ ജോസ്, തൃശൂർ ഗവണ്മെന്റ് എൻജിനിയറിംഗ് കോളേജിലെ ആൽബിൻ.പി. കെ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രെട്ടറിമാരായി ശ്രീ ചിത്തിര തിരുനാൾ എൻജിനിയറിംഗ് കോളേജിലെ വൈശാഖ്.എസ്, തലശ്ശേരി എൻജിനിയറിംഗ് കോളേജിലെ രാഹുൽ.വി, കോഴിക്കോട് എൻജിനിയറിംഗ് കോളേജിലെ ആർദ്ര.ആർ.കുമാർ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.