നെടുമങ്ങാട്: അഖില കേരള വിശ്വകർമ്മ മഹാസഭ നെടുമങ്ങാട് താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ വിശ്വകർമ്മദിനാഘോഷം നെടുമങ്ങാട് കച്ചേരി ജംഗ്ഷനിൽ പതാക ഉയർത്തി.സമ്മേളനം സഭയുടെ സംസ്ഥാന ജനറൽ സെക്രട്ടറി പി.വാമദേവൻ ഉദ്ഘടനം ചെയ്തു,ബോർഡ് മെമ്പർ ടി.ഒ അനിൽകുമാർ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന ബോർഡ് മെമ്പർ മോഹൻ കുമാർ,താലൂക്ക് യൂണിയൻ സെക്രട്ടറി പി.ഉദയകുമാർ,താലൂക് യൂണിയൻ ജോയിന്റ് സെക്രട്ടറി പുളിമൂട് സജി,ട്രഷറർ ബി.ജയൻ ആശാരി,യുവജന വിഭാഗം ബോർഡ് അംഗം എസ്.സതീഷ് കുമാർ,മഹിളാ വിഭാഗം സംസ്ഥാന ബോർഡ് അംഗങ്ങളായ ശാന്താ ബാബു,ടി.ശാമള വെമ്പ്,വൈസ് പ്രസിഡന്റ് പി.സുകുമാരൻ ആശാരി,ജോയിന്റ് സെക്രട്ടറി എ.വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.