തിരുവനന്തപുരം: ശ്രീവിശ്വസംസ്‌കാര വേദിയും അന്തർദ്ദേശിയ ശ്രീനാരായണഗുരു പഠന കേന്ദ്രവും സംയുക്തമായി ഇന്ന് വൈകിട്ട് 3.30ന് ശ്രീനാരായണ ഗുരുദേവ സമാധിദിനാചരണം വെള്ളയമ്പലം മ്യൂസിയം പൊലീസ് സ്റ്റേഷന് എതിർവശമുള്ള ഗുരുദേവ പാർക്കിൽ നടത്തും.ഡോ.ഷാജി പ്രഭാകരന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമാധിദിനാചരണം മുൻ മന്ത്രി സി.ദിവാകരൻ ഉദ്ഘാടനം ചെയ്യും. സ്വാമി സുഹൃദാനന്ദ, സ്വാമി ശങ്കരാനന്ദ, കെ.എൻ ബാൽ, കെ.സുദർശനൻ, കെ.എ.ബാഹുലേയൻ, മുൻ മേയർ കെ.ചന്ദ്രിക, ശ്യാമള കോയിക്കൽ , അയിലം ഉണ്ണികൃഷ്ണൻ, പ്രൊഫ. എസ്.ശിശുപാലൻ, ചേങ്കോട്ടുകോണം സുരേന്ദ്രൻ ഉൾപ്പെടെയുളളവർ പങ്കെടുക്കും.