തിരുവനന്തപുരം: ലോക മറവി ദിനാചരണത്തിന്റെ ഭാഗമായി അൽഷിമേഴ്സ് ആൻഡ് റിലേറ്റഡ് ഡിസോർഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യ തിരുവനന്തപുരം ചാപ്‌റ്ററിന്റെ ആഭിമുഖ്യത്തിൽ മെമ്മറി വാക്ക് ഇന്ന് രാവിലെ 8ന് കവടിയാർ സ്‌ക്വയറിൽ നിന്ന് മാനവീയം വീഥി വരെ സംഘടിപ്പിക്കും.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മെമ്മറി വാക്ക് ഫ്ലാഗ് ഓഫ് ചെയ്യും. കവടിയാർ മുതൽ രാജ്‌ഭവൻ വരെ അദ്ദേഹം മെമ്മറി വാക്കിന്റെ ഭാഗമാകും. മന്ത്രി ജി.ആർ. അനിൽ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും.