photo

പാലോട്: രണ്ടുമാസംമുൻപ് വളർത്തുനായയു‌ടെ കടിയേറ്റ യുവതി കുഴഞ്ഞുവീണ് മരിച്ചു. പുത്തൻപാലം മൂഴി കൈത്തോട് വീട്ടിൽ അഭിജ (21) യാണ് പനിയുടെ ലക്ഷണങ്ങളോടെ ഇന്നലെ മരിച്ചത്. മീൻ വെട്ടിക്കൊണ്ടിരുന്നപ്പോഴാണ് നായ കടിച്ചത്. എന്നാൽ വാക്സിൻ എടുത്തിരുന്നു. തിരുവോണ ദിവസമാണ് അവസാനത്തെ ഇഞ്ചക്ഷനെടുത്തത് .നായയെ നിരീക്ഷിച്ചുവരികയുമായിരുന്നു.നായയ്ക്ക് കുഴപ്പമില്ല. കൈയിലാണ് നായ കടിച്ചത്. ഇന്നലെ രാവിലെ അഭിജ കുഴഞ്ഞു വീണതോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂ. സത്യശീലൻ-സതീഭായി അമ്മ ദമ്പതികളുടെ ഇളയ മകളാണ്.അനൂജ സഹോദരി.