
ഉദിയൻകുളങ്ങര:പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ തത്തിയൂർ വാർഡിൽ 60 ന് മുകളിൽ പ്രായമുള്ളവർക്ക് വേണ്ടി വയോജന ക്ലബ് രൂപീകരണ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ കാക്കണം മധുവിന്റെ അദ്ധ്യക്ഷതയിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കാനക്കോട് ബാലരാജ് മുഖ്യ പ്രഭാഷണം നടത്തി.പഞ്ചായത്ത് അംഗം കെ.എസ്.ജയചന്ദ്രൻ,ഐ.സി.ഡി.എസ് സൂപ്പർവൈസർ ആർ.പി.അഞ്ചു,ഭാമകുമാരി തുടങ്ങിയവർ പ്രസംഗിക്കുകയും ആയുർവേദ സീനിയർ ഡോ.സെബി 'വയോജനങ്ങൾക്കുണ്ടാകുന്ന രോഗങ്ങളും പ്രതിവിധികളും' എന്ന വിഷയത്തെ കുറിച്ച് ക്ലാസ് എടുക്കുകയും ആയുർവേദ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു.