തിരുവനന്തപുരം: ഗുരുവീക്ഷണത്തിന്റെയും ശ്രീനാരായണ സാഹിത്യ പരിഷത്തിന്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന ഗുരുകൃതി പാരായണ മാസാചരണം ഇന്ന് ഗുരുവിന്റെ സ്വാനുഭവഗീതി പാരായണം ചെയ്‌ത് സമർപ്പിക്കും. തൃശൂർ കണിമംഗലം രാമൻ ഹാളിൽ രാവിലെ 9ന് നടക്കുന്ന ചടങ്ങ് ശ്രീനാരായണ സാഹിത്യ പരിഷത്ത് പ്രസിഡന്റ് ഡോ. തോളൂർ ശശിധരൻ ഉദ്ഘാടനം ചെയ്യും.

വിവിധ കേന്ദ്രങ്ങളിൽ ശ്രീനാരായണഗുരു മഹാസമാധി ദിനാചരണവും പ്രാർത്ഥനയും നടത്തും. പേട്ട പള്ളിമുക്കിലെ ഗുരു ബുക്ക് സെന്ററിൽ നടക്കുന്ന ചടങ്ങുകളിൽ അഡ്വ. വിജയൻ ശേഖർ, പേട്ട ജി. രവീന്ദ്രൻ, പ‌ദ്‌‌മ ഷീന, പേട്ട വിജയൻ എന്നിവരും ഗുരു മന്ദിരങ്ങളിലും ക്ഷേത്രങ്ങളിലും നടക്കുന്ന ചടങ്ങുകളിൽ എം.എൽ. ഉഷാരാജ്, സുകുമാരി, വിജയമ്മ ടീച്ചർ, അംബിക, അരുവിപ്പുറം സുരേന്ദ്രൻ, ഡി. കൃഷ്ണമൂർത്തി, ശ്രീസുഗത് തുടങ്ങിയവരും പങ്കെടുക്കും.