തിരുവനന്തപുരം: നെഹ്‌റു പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പൊന്നറ ശ്രീധർ ജന്മദിനാഘോഷത്തിന്റെ ഭാഗമായുള്ള പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും 22ന് രാവിലെ 9.15ന് തമ്പാനൂർ പൊന്നറ ശ്രീധരൻ പാർക്കിൽ സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. ഡോ. കെ. മോഹൻകുമാർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, ഡെപ്യൂട്ടി മേയർ പി.കെ രാജു, ഹരികുമാർ തുടങ്ങിയവർ പങ്കെടുക്കും.