വെള്ളനാട്: വെള്ളനാട് പഞ്ചായത്തിൽ മൂന്നുപേർക്ക് തെരുവുനായ്‌ക്കളുടെ കടിയേറ്റു. വെള്ളനാട് മൂത്രാംകോണം സ്വദേശി പത്മിനി (60), കണ്ണാത്തുകോണം സ്വദേശി സൗമ്യ(30), മേപ്പാട്ടുമല സ്വദേശി രാധാകൃഷ്ണൻ (40) എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്.
പരിക്കേറ്റവർ വെള്ളനാട് ആശുപത്രിയിലും തുടർന്ന് ജനറൽ ആശുപത്രിയിലും ചികിത്സ തേടി. പത്മിനിയുടെയും സൗമ്യയുടെയും കാലിലാണ് പരിക്ക്. പെയിന്റിംഗ് ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ചിറക്കരയിൽ വച്ച് രാധാകൃഷ്ണനെ നായ ആക്രമിച്ചത്. ഇക്കഴിഞ്ഞ ദിവസം പുലർച്ചെ കണ്ണംമ്പള്ളി ചിറക്കോണത്ത് വടക്കുംകര വീട്ടിൽ ബാബുരാജിന്റെ അഞ്ച് ആടുകളെ നായ കടിച്ചിരുന്നു. കുറ്ററ സ്വദേശി ജയന്റെ വളർത്തുനായയെയും പട്ടി കടിച്ചു.