പാറശാല:ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതി ചെയ്യുന്നതും ഗണപതി ഭഗവാന്റെ 32 ഭാവങ്ങളിലെ പ്രതിഷ്ഠയുള്ളതുമായ മഹേശ്വരം ശ്രീശിവപാർവ്വതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം 26 മുതൽ ഒക്ടോബർ 5 വരെ വിവിധ കലാപരിപാടികളോടെ നടക്കും.കലാപരിപാടികളുടെ അരങ്ങേറ്റത്തിനും മറ്റു ക്ഷേത്ര കലകളും വഴിപാടായി നടത്തുവാൻ കലാകാരന്മാർക്കും സംഘടനകൾക്കും അവസരം ഉണ്ടായിരിക്കും.രാവിലെ 9 മുതൽ രാത്രി 9 വരെ ക്ഷേത്രത്തിന് മുന്നിലെ സരസ്വതി മണ്ഡപത്തിൽ പരിപാടികൾ നടത്താവുന്നതാണ്. പരിപാടികൾ നടത്താൻ ആഗ്രഹിക്കുന്നവർ സൗകര്യപ്രദമായ ദിവസം മുൻകൂട്ടി അറിയിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പർ:8907900800, 9447375231.