vasanthakumari

തിരുവനന്തപുരം: തിരുവനന്തപുരം കേന്ദ്രീകരിച്ച് പി.ഡി.വസന്തകുമാരിയുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് വർഷമായി പ്രവർത്തിച്ചുവരുന്ന ചാരിറ്റബിൾ സംഘടനയായ ഗ്ലോബൽ വെൽഫെയർ ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ ഓണാഘോഷം മിത്രാനികേതനിൽ സംഘടിപ്പിച്ചു. ഓട്ടിസം ബാധിച്ചവരും നിർദ്ധനരുമായ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്ക് അരി, വസ്‌ത്രം, മധുരപലഹാരങ്ങൾ ഉൾപ്പെടെ വിതരണം ചെയ്‌തു. ചടങ്ങിൽ ഓണസദ്യയും ഒരുക്കിയിരുന്നു. പി.ഡി.വസന്തകുമാരി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കെ.ടി.ഡി.സി മുൻ ചെയർമാൻ വിജയൻതോമസ്, വിജിലൻസ് സബ് ഇൻസ്‌പെക്‌ടർ ബഷീർ, അജി തിരുമല, ആനി തുടങ്ങിയവർ പങ്കെടുത്തു.