തിരുവനന്തപുരം: ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ ജലജീവൻ മിഷൻ പദ്ധതികളുടെ പുരോ​ഗതി ദേശീയ ജലജീവൻ മിഷൻ സംഘം വിലയിരുത്തി. പദ്ധതി നടപ്പാക്കുന്ന പ്രദേശങ്ങൾ സന്ദർശിച്ചു. നിർമ്മാണ പ്രവർത്തനങ്ങളും അനുവദിച്ച കണക്ഷനുകളും സംഘം പരിശോധിച്ചു. മാണിക്കൽ, നെല്ലനാട്, കിഴുവിലം, കഠിനംകുളം പഞ്ചായത്ത് അധികൃതരുമായി സംഘം ചർച്ച നടത്തി. ജലഗുണനിലവാര പരിശോധനയും സഹായ സംഘടനകളുടെ പ്രവർത്തനവും വിലയിരുത്തി. ദേശീയ ജലജീവൻ മിഷനിലെ വിദഗ്ദ്ധരായ സുഭാഷ് കുമാർ ചൗധരി, മുരളി എന്നിവരും വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരും സംഘത്തിൽ ഉണ്ടായിരുന്നു.