p

ഒന്നാം വർഷ ബി.എഡ് പ്രവേശനം
ബി.എഡ് പ്രോഗ്രാമുകളിലെ ഡിഫൻസ്,​ സ്‌പോർട്സ് ക്വാട്ട വിഭാഗങ്ങളിലേക്കുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് സെപ്‌തംബർ 22ന്
കൊല്ലം എസ്.എൻ കോളേജിൽ വച്ച് നടത്തും. ഡിഫൻസ് ക്വാട്ടയിൽ ഓൺലൈനായി അപേക്ഷിച്ച വിദ്യാർത്ഥികളുടെ റാങ്ക് ലിസ്റ്റ് പ്രകാരമാണ് സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നത്. അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ മാർക്ക്ലിസ്റ്റുകളും യോഗ്യത തെളിയിക്കുന്ന മറ്റ് സർട്ടിഫിക്കറ്റുകളും സഹിതം സെപ്‌തംബർ 22ന് രാവിലെ 10ന് മുമ്പായി ഹാജരാകണം.

പരീക്ഷാഫലം

ഒന്നും മൂന്നും സെമസ്റ്റർ ബി.ടെക്. പാർട്ട്‌ടൈം റീസ്ട്രക്‌ച്ചേർഡ് (2008 സ്‌കീം) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

പ്രാക്‌ടിക്കൽ, വൈവ
നാലാം സെമസ്റ്റർ എം.എസ്.സി, ജ്യോഗ്രഫി പരീക്ഷയുടെ പ്രാക്ടിക്കൽ, കോംപ്രിഹെൻസീവ് വൈവ എന്നിവ സെപ്‌തംബർ 22 മുതൽ 26 വരെ കോളേജുകളിൽ വച്ച് നടത്തും. കേരളസർവകലാശാല 2022 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്.സി ഫിസിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ, വൈവ എന്നിവ സെപ്‌തംബർ 22 മുതൽ ഒക്‌ടോബർ 7 വരെ നടത്തും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

നാലാം സെമസ്റ്റർ എം.എസ്.ഡബ്ല്യൂ. പരീക്ഷയുടെ വൈവ അതാത് കേന്ദ്രത്തിൽ നടത്തുന്നതാണ്.

നാലാം സെമസ്റ്റർ എം.എസ്.സി. ജിയോളജി പരീക്ഷയുടെ പ്രാക്ടിക്കൽ വൈവ പരീക്ഷകൾ 2022 സെപ്‌തംബർ 29 മുതൽ അതാത് കേന്ദ്രങ്ങളിൽ ആരംഭിക്കുന്നതാണ്.

നാലാം സെമസ്റ്റർ എം.എ. പൊളിറ്റിക്കൽ സയൻസ് പരീക്ഷയുടെ വൈവ 2022 സെപ്‌തംബർ 22, 27 തീയതികളിൽ അതാത് കേന്ദ്രത്തിൽ നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

എ​ൻ​ജി​നി​യ​റിം​ഗ്,​ ​ആ​ർ​ക്കി​ടെ​ക്ച​ർ:
ആ​ദ്യ​ ​അ​ലോ​ട്ട്മെ​ന്റ് ​ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ആ​ർ​ക്കി​ടെ​ക്ച​ർ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ആ​ദ്യ​ ​അ​ലോ​ട്ട്മെ​ന്റ് ​ഇ​ന്ന്.​ ​സ​ർ​ക്കാ​ർ,​ ​സ്വാ​ശ്ര​യ,​ ​സ​ർ​ക്കാ​ർ​ ​നി​യ​ന്ത്റി​ത​ ​സ്വാ​ശ്ര​യ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജു​ക​ളി​ലേ​ക്കും​ ​സ​ർ​ക്കാ​ർ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജു​ക​ളി​ലെ​ ​ആ​ർ​ക്കി​ടെ​ക്ച​ർ​ ​കോ​ഴ്സു​ക​ളി​ലേ​ക്കു​മാ​ണ് ​ഈ​ ​ഘ​ട്ട​ത്തി​ൽ​ ​അ​ലോ​ട്ട്മെ​ന്റ്.​ ​അ​ലോ​ട്ട്‌​മെ​ന്റാ​യ​വ​ർ​ 22​ ​മു​ത​ൽ​ 26​ന് ​വൈ​കി​ട്ട് ​നാ​ലു​വ​രെ​ ​മെ​മ്മോ​യി​ൽ​ ​രേ​ഖ​പ്പെ​ടു​ത്തി​യ,​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷാ​ ​ക​മ്മി​ഷ​ണ​ർ​ക്ക് ​അ​ട​ക്കേ​ണ്ട​ ​തു​ക​ ​കേ​ര​ള​ത്തി​ലെ​ ​ഏ​തെ​ങ്കി​ലും​ ​ഹെ​ഡ് ​പോ​സ്​​റ്റ് ​ഓ​ഫി​സ് ​വ​ഴി​യോ​ ​ഓ​ൺ​ലൈ​ൻ​ ​പേ​യ്മെ​ന്റ് ​വ​ഴി​യോ​ ​അ​ട​യ്‌​ക്ക​ണം.

പ​രീ​ക്ഷ​ ​മാ​റ്റി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​രാ​ജ​ഗി​രി​ ​സ്‌​കൂ​ൾ​ ​ഒ​ഫ് ​എ​ൻ​ജി​നി​യ​റിം​ഗ് ​ആ​ൻ​ഡ് ​ടെ​ക്‌​നോ​ള​ജി​ ​കൊ​ച്ചി​യി​ൽ​ 25​ന് ​ന​ട​ത്താ​ൻ​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​എ​ഴു​ത്ത് ​പ​രീ​ക്ഷ​ക​ൾ​ ​മാ​റ്റി​വ​ച്ചു.​ ​പു​തു​ക്കി​യ​ ​തീ​യ​തി,​ ​സ്ഥ​ലം,​ ​സ​മ​യം​ ​എ​ന്നി​വ​ ​പു​തി​യ​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ് ​വ​ഴി​ ​അ​റി​യി​ക്കും.​ ​ഫോ​ൺ​ ​:​ 0471​-2320101.