riyas

തിരുവനന്തപുരം: വിദേശ സന്ദർശനം നടത്തുന്ന മന്ത്രി പി.എ.മുഹമ്മദ് റിയാസ് പാരിസിലെത്തി. ഫ്രാൻസിലെ ഇന്ത്യൻ അംബാസഡർ ജാവേദ് അഷ്‌റഫുമായി പവലിയനിൽ കൂടിക്കാഴ്‌ച നടത്തുന്ന ചിത്രം അദ്ദേഹം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്‌തു. കേരളവും ഫ്രാൻസുമായുള്ള വിനോദസഞ്ചാര സാദ്ധ്യതകളെ കുറിച്ച് വിശദചർച്ച നടന്നതായി മന്ത്രി അറിയിച്ചു. മൂന്ന് ദിവസത്തെ സന്ദർശനത്തിന് ശേഷം വെളളിയാഴ്‌ച അദ്ദേഹം കേരളത്തിൽ മടങ്ങിയെത്തും.