
തിരുവനന്തപുരം: ഗവൺമെന്റ് വനിതാ കോളേജിൽ ഗേൾസ് ബി.എൻ എൻ.സി.സിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്ലാസ് ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്‌തു. ലഹരിയുടെ വർദ്ധിച്ച ഉപയോഗം, സ്ത്രീസുരക്ഷ എന്നീ വിഷയങ്ങളിലായിരുന്നു ക്ലാസ്. പ്രിൻസിപ്പൽ ഡോ.ചാന്ദിനി സാം,ഡോ.ഷബാന ഹബീബ്, വൈസ് പ്രസിൻസിപ്പൽ അനില.ജെ.എസ് തുടങ്ങിയവർ പങ്കെടുത്തു.