p

തിരുവനന്തപുരം:കേരളത്തിലെ സഹകരണമേഖലയിലെ അപ്പക് സൊസൈറ്റികളിൽ ഡ്രൈവർ (കാറ്റഗറി നമ്പർ 410/2019) തസ്തികയിലേക്ക് 27, 28, 29 തീയതികളിൽ രാവിലെ 6 ന് തിരുവനന്തപുരം, പേരൂർക്കട, എസ്.എ.പി. ഗ്രൗണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തും. ഫോൺ: 0471 2546442.

അഭിമുഖം

തൊഴിൽ വകുപ്പിൽ അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 126/2018) തസ്തികയിലേക്ക് 28, 29, 30 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546441.

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (കെമിസ്ട്രി) (കാറ്റഗറി നമ്പർ 293/2019) തസ്തികയിലേക്ക് 28, 29, 30, ഒക്‌ടോബർ 12, 13, 14, 19, 20, 21 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം.


സർട്ടിഫിക്കറ്ര് പരിശോധന

തിരുവനന്തപുരം ജില്ലയിൽ ഗ്രാമവികസന വകുപ്പിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 307/2020) തസ്തികയിൽ ചുരുക്കപട്ടികയിലുള്ളവർക്ക് 28 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ രാവിലെ 10.30 മുതൽ സർട്ടിഫിക്കറ്റ് പരിശോധന.


ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ മർമ്മ (കാറ്റഗറി നമ്പർ 95/2022) തസ്തികയിലേക്ക് 29, 30 തീയതികളിൽ രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന.
ലാബ് അറ്റൻഡേഴ്സ് (കാറ്റഗറി നമ്പർ 1/2021) പ്രമാണപരിശോധന 26, 28, 28, 29 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ.