നെയ്യാറ്റിൻകര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെയ്യാറ്റിൻകര മേഖല പൊതുയോഗം ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജന.സെക്രട്ടറി വിജയൻ ട്രഷറർ ധനിഷ് ചന്ദ്രൻ ജില്ലാ വൈസ് പ്രസിഡന്റുമാരായ വെള്ളറട രാജേന്ദ്രൻ ബഷീർ, രത്നകല രത്നാകരൻ, ജില്ലാ സെക്രട്ടറിമാരായ എം.എ. ഷിറാസ് ഖാൻ, ശ്രീകുമാർ, ശിവപ്രസാദ് എന്നിവർ സംസാരിച്ചു.
മേഖല പ്രസിഡന്റായി വെള്ളറട രാജേന്ദ്രനേയും ജനറൽ സെക്രട്ടറിയായി എം.എ. ഷിറാസ് ഖാനെയും ട്രഷറർ ആയി വാമദേവനേയും തിരഞ്ഞെടുത്തു.