തിരുവനന്തപുരം: തേനീച്ച പരാഗണ ഗവേഷണ രംഗത്തെ മികച്ച സേവനത്തിനുളള പുരസ്‌കാരം വെളളായണി തേനീച്ച പരാഗണ ഗവേഷണകേന്ദ്രം മുൻ മേധാവിയും കാർഷിക സർവകലാശാല ഡീനുമായ ഡോ.സ്റ്റീഫൻ ദേവനേശന് ലഭിച്ചു. ജമ്മുവിലെ ഷെർ-ഇ-കാശ്‌മീർ യൂണിവേഴ്‌സിറ്രി ഒഫ് അഗ്രികൾച്ചറൽ സയൻസ് ആൻഡ് ടെക്‌നോളജിയിൽ നടന്ന ദ്വിദിന തേനീച്ച പരാഗണ ഗവേഷണ നെറ്റ്‌വർക്ക് പദ്ധതി അവലോകനത്തിലാണ് കാർഷിക ഗവേഷണ കൗൺസിൽ ഡെപ്യൂട്ടി ഡയറക്‌ടർ ജനറൽ ഡോ.ടി.ആർ.ശർമ്മ പുരസ്‌കാരം നൽകിയത്. സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.ജെ.ആർ.ശർമ്മ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഗവേഷണ കൗൺസിൽ അസിസ്റ്റന്റ് ഡയറക്‌ടർ ജനറൽ ഡോ.എസ്.സി.ദുബെ, പ്രോജക്‌ട് കോ-ഓർഡിനേറ്റർ ഡോ.ബാൽരാജ് സിംഗ് എന്നിവർ പ്രസംഗിച്ചു.