
കിളിമാനൂർ: ഡി.വൈ.എഫ്.ഐ നഗരൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ജനകീയ കവചം സംഘടിപ്പിച്ചു. മേഖലാ പരിധിയിലെ യുവതിയുവാക്കൾക്ക് ലഹരിക്കെതിരായ ബോധവത്കരണം നൽകാനാണ് സംഘടിപ്പിച്ചത്.നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത ഉദ്ഘാടനം ചെയ്തു.നഗരൂർ സബ് ഇൻസ്പെക്ടർ എസ്. എൽ സുധീഷ് മുഖ്യ പ്രഭാഷകനായി.ഡി.വൈ.എഫ്.ഐ നഗരൂർ മേഖലാ വൈസ് പ്രസിഡന്റ് രഞ്ചിത്ത് അദ്ധ്യക്ഷത വഹിച്ചു.മേഖലാ സെക്രട്ടറി എസ്.ശ്രദ്ധ സ്വാഗതം പറഞ്ഞു.