kavi

കിളിമാനൂർ: യുവാക്കളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോ​ഗത്തിനെതിരെ ബോധവത്കരണവുമായി ഡി.വൈ.എഫ്.ഐ കിളിമാനൂർ ബ്ലോക്കു തല ഉദ്ഘാടനം തൊളിക്കുഴി ജനത വായനശാലയിൽ ഒ.എസ്.അംബിക എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് കമ്മിറ്റി ജോയിന്റ് സെക്രട്ടറി ദീപക് ഡി.ദാസ് അദ്ധ്യക്ഷത വഹിച്ചു.പ്രസിഡന്റ്‌ കെ.രാജേന്ദ്രൻ,കിളിമാനൂർ പൊലീസ് ഇൻസ്‌പെക്ടർ എസ്.സനൂജ്,സി.പി. എം ലോക്കൽ സെക്രട്ടറി എസ്.പ്രദീപ്കുമാർ,പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.സിബി, ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ കമ്മിറ്റി അംഗം ആർ.ആർച്ച,വാർഡ് മെമ്പർമാർ, ജനപ്രതിനിധികൾ, അദ്ധ്യാപകർ , റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ,ക്ലബ് അംഗങ്ങൾ, ഗ്രന്ഥശാല പ്രവർത്തകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. ജനകീയ കവചം പരിപാടിയുടെ ഭാഗമായി ജാഗ്രതാ സമിതി രൂപീകരിച്ചു. ഡി.വൈ.എഫ്.ഐ സെക്രട്ടറി ദീപക് കൺവീനറും പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. സിബി ചെയർമാനുമായ ജാ​ഗ്രതാ സമിതി രൂപീകരിച്ചു. ബ്ലോക്ക്‌ സെക്രട്ടറി ജെ. ജിനേഷ് സ്വാഗതവും, ബ്ലോക്ക്‌ കമ്മിറ്റി അംഗം വി.എസ്.അഖിൽ നന്ദിയും പറഞ്ഞു.