ഡി. അശ്വിനീകുമാർ

അരനൂറ്റാണ്ടുകൾ അപ്പുറത്തേക്കുള്ള ഒരു തിരിഞ്ഞുനോട്ടം. സ്ട്രീറ്റ് പത്രാധിപർ സുഭാഷ്ചന്ദ്രബോസിനെ സ്നേഹിച്ചിരുന്ന സുഹൃത്തുക്കളുടെ ഓർമ്മകളിലൂടെയുള്ള സർഗയാത്രയാണ് നക്സൽബാരിക്കുശേഷം പത്രാധിപർ എന്ന ഗ്രന്ഥം.നല്ലൊരു നാളയെ സ്വപ്നം കണ്ട തീവ്രവിപ്ളവകാരികളായിരുന്നു. പ്രമുഖ എഴുത്തുകാരായിരുന്നു. അവർ അക്കാലത്തെ വ്യവസ്ഥിതിയോട് കലഹിച്ചിരുന്ന ക്ഷുഭിത യൗവനങ്ങളുടെ പ്രതീകങ്ങളായിരുന്നു. വിപ്ളവ ആവേശം തുടിച്ച ഒരു കാലഘട്ടത്തിന്റെ ചരിത്രം പേറുന്ന വരെക്കുറിച്ചും ചരിത്രത്തോടൊപ്പം നടന്നവരെക്കുറിച്ചും ചരിത്രമായി മാറിയവരെയും കുറിച്ചും പ്രതിപാദിച്ചിട്ടുണ്ട്. ചോര ചിന്തിയ കലാപങ്ങൾക്കും ക്രൂരമായ പൊലീസ് മർദ്ദനങ്ങൾക്കും ഒടുവിൽ ആത്മീയതയുടെ വഴിതേടി പോയ ചില രുണ്ട്. അവരുടെ ഓർമ്മകളുടെ ചെറിയൊരു ശേഖരമാണ് നക്സൽബാരിക്കു ശേഷം പത്രാധിപർ. പത്രപ്രവർത്തകനായ ഡി. അശ്വിനീകുമാറിന്റെ മികച്ച രചന.