kalolsavam-ulghadanam

കല്ലമ്പലം: കെ.ടി.സി.ടി ഹയർസെക്കൻഡറി സ്കൂളിലെ എൽ.പി വിഭാഗം കലോത്സവത്തിന് തുടക്കമായി.യു.പി, എച്ച്.എസ്,എച്ച്.എസ്.എസ് വിഭാഗം കലോത്സവം അഞ്ചു ദിവസങ്ങളിലായി നടക്കും. ഉദ്ഘാടനം പൂർവ വിദ്യാർത്ഥി ഡി.വൈഷ്ണവ് തംബുരു മീട്ടി നിർവഹിച്ചു.സീനിയർ പ്രിൻസിപ്പൽ എസ്.സഞ്ജീവ്,ചെയർമാൻ എ.നഹാസ്,കൺവീനർ യു.അബ്ദുൽ കലാം,എച്ച്.എസ് പ്രിൻസിപ്പൽ എം.എൻ.മീര എന്നിവർ പ്രസംഗിച്ചു.എൽ.പി വിഭാഗം കലോത്സവത്തിൽ 700 ൽപരം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കും.