ആറ്റിങ്ങൽ: ആറ്റിങ്ങൽ കേന്ദ്രമായി പ്രവർത്തിക്കുന്ന എംപ്ലോയീസ് കൾചറൽ ഓർഗനൈസേഷന്റെ (എക്കോ)നേതൃത്വത്തിൽ മഹാകവി കുമാരനാശാന്റെ ജന്മവാർഷികത്തിന്റെ ഭാഗമായി സാഹിത്യ സമ്മേളനം നടന്നു. ആശാന്റെ കാവ്യ പ്രപഞ്ചം എന്ന വിഷയത്തിൽ എസ്.എൻ കോളേജ് മലയാള വിഭാഗം മുൻ മേധാവി ഡോ. ബി.ഭുവനേന്ദ്രൻ പ്രഭാഷണം നടത്തി.എക്കോ വർക്കിംഗ് പ്രസിഡന്റ് കെ.അജന്തൻ നായർ അദ്ധ്യക്ഷത വഹിച്ചു. കായിക്കര അശാൻ സ്മാരക അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ചെറുന്നിയൂർ വി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.അഡ്വ.കെ.ജയപാൽ,എൻ.സാബു,ജയചന്ദ്രൻ നായർ,സന്തോഷ് ആറ്റിങ്ങൽ എന്നിവർ നേതൃത്വം നൽകി.