മലയിൻകീഴ്:ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനം എസ്.എൻ.ഡി.പി യോഗം മലയിൻകീഴ്,ശാന്തുമൂല, മാറനല്ലൂർ,മേപ്പൂക്കട,വിളപ്പിൽശാല ഗുരുകുലം,മൂങ്ങോട്,വിളപ്പിൽ,ഊരൂട്ടമ്പലം,പോങ്ങുംമൂട്,അരുവിക്കര,കുന്നംപാറ,കൂവളശേരി,വണ്ടനൂർ,ചെറുപാറ,കോളച്ചിറ,നൂലിയോട്, കാവിൻപുറം ശാഖകളിൽ വിവിധ ചടങ്ങുകളോടെ ആചരിച്ചു.വിശേഷാൽ പൂജകൾ,ഗുരുദേവ കൃതികളുടെ പാരായണം,കഞ്ഞിസദ്യ എന്നിവയുണ്ടായിരുന്നു.മലയിൻകീഴ് ശാഖാ സെക്രട്ടറി സന്തോഷ്,വിളപ്പിൽശാഖ സെക്രട്ടറി രഘുകുമാർ,പ്രസിഡന്റ് രത്നാകരൻ,യൂണിയൻ ഡയറക്ടർ ബോർഡ് അംഗം വിളപ്പിൽ ചന്ദ്രൻ,മാറനല്ലൂർ ശാഖാ പ്രസിഡന്റ് വിജയകുമാർ,സെക്രട്ടറി ചന്ദ്രൻ,മേപ്പൂക്കട ശാഖാ പ്രസിഡന്റ് മേപ്പൂക്കട വിശ്വംഭരൻ,സെക്രട്ടറി അജയകുമാർ,കോളച്ചിറ ശാഖാ പ്രസിഡന്റ് പൊറ്റയിൽ രഘു,ചെറുപാറ ശാഖ സെക്രട്ടറി പി.വിശ്വംഭരൻ,പ്രസിഡ് ടി.രാജ്കുമാർ,ശാന്തുമൂല ശാഖാ പ്രസിഡന്റ് ജയചന്ദ്രൻ,സെക്രട്ടറി ശശി,ശാന്തുമൂല മുരുകൻ,സോദരൻ എന്നിവർ നേതൃത്വം നൽകി.