vijayakumar

തിരുവനന്തപുരം: ചേന്തി ശ്രീനാരായണ സാംസ്‌കാരിക നിലയത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണം സംഘടിപ്പിച്ചു. പ്രസിഡന്റ് ജേക്കബ് കെ. എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ നടന്ന മഹാസമാധി ദിനാചരണം മുൻ മന്ത്രി എം.വിജയകുമാർ ഉദ്ഘാടനം ചെയ്‌തു.പുളിക്കൽ ഭഗവതി വിലാസം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് തലനാട് ചന്ദ്രശേഖരൻ നായർ മുഖ്യപ്രഭാഷണം നടത്തി. മുൻ കൗൺസിലർ എസ്.അനിൽ കുമാർ, നിലയം രക്ഷാധികാരി ചേന്തി അനിൽ, കല്ലംപള്ളി എസ്.എൻ.ഡി.പി ശാഖ സെക്രട്ടറി കെ.സദാനന്ദൻ,ടി.ശശിധരൻ കോൺട്രാക്‌ടർ, എസ്.സനൽ കുമാർ, ആർട്ടിസ്റ്റ് സുനിൽ കുമാർ,ചേന്തി റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി കെ. സുരേന്ദ്രൻ നായർ, പി.ഭുവനചന്ദ്രൻ നായർ, വിശ്വംഭരൻ നായർ രായസൂയം, ജഗനാഥനൻ ഇടവക്കോട് എന്നിവർ പ്രസംഗിച്ചു.

ഉച്ചയ്ക്ക് നടന്ന ഗുരുപൂജ അന്നദാനത്തിന് നിലയം വൈസ് പ്രസിഡന്റ് സി.പ്രദീപ് കുമാർ,കല്ലമ്പള്ളി എസ്.എൻ.ഡി.പി ശാഖ പ്രസിഡന്റ് ഡി.സുരേന്ദ്രൻ, ടി.അശോക് കുമാർ, എൻ.ജയകുമാർ,എസ്.അനിൽ പപ്പൻ, പി.ശശി ബാലൻ, എം.വിജയകുമാർ,സന്തോഷ് ചേന്തി, കല്ലമ്പളളി മോഹനൻ, ലാൽജൂ,ഗുരു മന്ദിരം ശാന്തി കിരൺ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.