കാട്ടാക്കട:കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ജീവനക്കാരുടെ മർദ്ദനത്തിന് ഇരയാകേണ്ടി വന്ന പ്രേമനൻ നാട്ടിലും തൊഴിലിടത്തും പൊതു സമ്മതൻ. അനീതി എവിടെ കണ്ടാലും ചോദ്യം ചെയ്യുകയും അഴിമതി കണ്ടാൽ എതിർക്കുകയും ചെയ്യുന്ന സ്വഭാവക്കാരനാണെന്ന് സുഹൃത്തുക്കൾ പറയുന്നു. പ്രേമനന്റെ ഇടപെടലുകൾ മൂലം നിരവധി നിർദ്ധനർക്കാണ് സഹായം കിട്ടിയിട്ടുള്ളത്. ഒറ്റശേഖരമംഗലം പഞ്ചായത്തിൽ ജോലി നോക്കുമ്പോൾ പഞ്ചായത്ത് പ്രസിഡന്റിനെതിരെയും കാട്ടാക്കട പഞ്ചായത്തിൽ ജോലി ചെയ്യുമ്പോൾ അനീതിക്കെതിരെയും പ്രതികരിച്ചു. നിർദ്ധനർക്കായി ശബ്ദമുയർത്തിയ പ്രേമനന് പലവിധത്തിലാണ് വേട്ടയാടലുകൾ നേരിടേണ്ടി വന്നത്.