ആര്യനാട്:ആര്യനാട് അയ്യൻകാലാ മഠം ഭഗവതീക്ഷേത്രത്തിലെ ദേവീ ഭാഗവത നവാഹ യജ്ഞവും നവരാത്രി മഹോത്സവവും 25മുതൽ ഒക്ടോബർ 5 വരെ നടക്കുമെന്ന് ക്ഷേത്ര പ്രസിഡന്റ് ബി.സുദർശനനും സെക്രട്ടറി സജികുമാർ സരോവരവും അറിയിച്ചു.25ന് വൈകിട്ട് മൂന്നിന് വിഗ്രഹ ഘോഷയാത്ര.ചൂഴ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ക്ഷേത്രത്തിൽ സമാപിക്കും.6.30ന് കൊടിയേറ്റ്.അനുഗ്രഹ പ്രഭാഷണം.26ന് 10ന് നവാക്ഷരീഹോമം.27ന് 10ന് സൂക്തഹോമം. 7.30ന് പ്രഭാഷണം.28ന് 10ന് ധന്വന്തരീഹോമം,ഒക്ടോബർ ഒന്നിന് രാവിലെ 11ന് പാർവതീ പരിണയം,വൈകിട്ട് 5ന് പൂജ.ഒക്ടോബർ 2ന് രാവിലെ 11.30ന് നാരീ പൂജ.രാത്രി 7ന് കുമാരീ പൂജ.പ്രഭാഷണം.പൂജവയ്പ്പ്.ഒക്ടോബർ മൂന്നിന് രാവിലെ 10ന് നവഗ്രഹ ഹോമം.ഒക്ടോബർ നാലിന് രാവിലെ 8ന് ഗായത്രീ ഹോമം.വൈകിട്ട് നാലിന് ആറാട്ട്,6.30ന് കുങ്കുമാഭിഷേകം,ഒക്ടോബർ 5ന് വിദ്യാരംഭ ദിനത്തിൽ രാവിലെ പൂജയെടുപ്പ്,വിദ്യാരംഭം,വാഹന പൂജ.എല്ലാ ദിവസവും രാവിലെ 5.30ന് ഗണപതിഹോമം.7ന് സഹസ്രനാമജപം.10ന് മൃത്യുഞ്ജയ ഹോമം.11.30ന് പ്രഭാഷണം.ഉച്ചയ്ക്ക് ഒന്നിന് അന്നദാനം.രാത്രി 7ന് കുമാരീ പൂജ.7.30ന് പ്രഭാഷണം എന്നിവ നടക്കും.