union

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര യൂണിയന്റെയും വിവിധ ശാഖകളുടെയും നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനാചരണം സമുചിതമായി ആചരിച്ചു. യൂണിയനിൽ രാവിലെ നടന്ന ഉപവാസവും അഖണ്ഡ നാമജപവും നെയ്യാറ്റിൻകര നഗരസഭാ ചെയർമാൻ പി.കെ. രാജ്‌മോഹൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് കെ.വി. സൂരജ് കുമാർ, സെക്രട്ടറി ആവണി ബി. ശ്രീകണ്ഠൻ, യോഗം ഡയറക്ടർ ബോർഡ് അംഗം സി.കെ. സുരേഷ് കുമാർ, നഗരസഭ പ്രതിപക്ഷ നേതാവ് ജോസ് ഫ്രാങ്ക്ളിൻ, വികസനകാര്യ ചെയർമാൻ കെ.കെ. ഷിബു, ഫ്രാൻ ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ, നിലമേൽ സേവാസമിതി അംഗം ബി.ഹരികുമാർ, കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. അനിൽ, സംസ്ഥാന നിർവാഹകസമിതി അംഗം വട്ടവിള രാജകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ കൊല്ലയിൽ വി.എസ്.ബിനു, വർണ്ണം കമ്മ്യൂണിക്കേഷൻ എം.ഡി കെ.ശശികുമാർ, വൈ.എസ് കുമാർ , യൂത്ത്മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി അംഗം അരുവിപ്പുറം സുമേഷ്, നെയ്യാറ്റിൻകര രാജകുമാർ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി. വനിതാസംഘം പ്രസിഡന്റ് ഉഷ ശിശുപാലന്റെയും സെക്രട്ടറി റീന ബൈജുവിന്റെ നേതൃത്വത്തിൽ നടന്ന അഖണ്ഠനാമ യജ്ഞത്തിന് വനിതാസംഘം ഭാരവാഹികളായ ബിന്ദു വിജയാനന്ദൻ, രമണി കള്ളിക്കാട് ശ്രീജ അയിരൂർ, ഗോമതി ആലച്ചക്കോണം, ലളിതാമണി, സരിതകുമാരി പുത്തനമ്പലം, ശൈലജ സുധീഷ്, ഷീല വടകോട്, ഗീത അയിരൂർ,കുട്ടമല ശശികല, പന്തശാഖ വനിതാസംഘം നേതാക്കൾ എന്നിവർ നേതൃത്വം നൽകി. അരുവിപ്പുറം സുകുമാരൻ ശാന്തിയും അരുമാനൂർ സുരേന്ദ്ര ശാന്തിയും പൂജാകർമ്മങ്ങൾക്ക് നേതൃത്വം നൽകി.