
ചിറയിൻകീഴ്: ചിറയിൻകീഴ് ശാർക്കര ശ്രീനാരായണ ഗുരുക്ഷേത്ര മണ്ഡപത്തിൽ ശ്രീനാരായണ മഹാസമാധി ദിനാചരണത്തിന്റെ ഭാഗമായി നടന്ന ഗുരു സന്ദേശസംഗമം വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണു ഭക്തൻ അദ്ധ്യക്ഷത വഹിച്ചു.ഗുരുക്ഷേത്രസമിതി പ്രസിഡന്റ് ഡോ.ബി.സീരപാണി ഗുരു സന്ദേശ പ്രഭാഷണവും ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി മുഖ്യ പ്രഭാഷണവും നടത്തി. യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർബിജു, ഗുരുക്ഷേത്ര കാര്യദർശി ജി.ജയചന്ദ്രൻ, ട്രഷറർ പി.എസ്.ചന്ദ്രസേനൻ, നോബിൾ ഗ്രൂപ്പ് ഒഫ് സ്കൂൾസ് മാനേജർ പി.സുഭാഷ്ചന്ദ്രൻ, ഗുരുക്ഷേത്ര ഗുരുമണ്ഡപ സമിതി ജില്ല പ്രസിഡന്റ് ബൈജു തോന്നയ്ക്കൽ,യൂണിയൻ കൗൺസിലർമാരായ സി.കൃത്തിദാസ്, ഡി.ചിത്രാംഗദൻ, ഉണ്ണികൃഷ്ണൻ ഗോപിക, എസ്.എൻ.ജി ട്രസ്റ്റ് അംഗങ്ങളായ രാജൻ സൗപർണിക, സിദ്ധാർത്ഥൻ പുതുക്കരി, ഭാഗിഅശോകൻ, എസ്.പ്രശാന്തൻ, സത്യദാസ്, വനിതാ സംഘം യൂണിയൻ കോ-ഓർഡിനേറ്റർ രമണി ടീച്ചർ, വക്കം എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങളായ ആർ.ബാലാനന്ദൻ,കെ.പുഷ്കരൻ, ജിജു പെരുങ്ങുഴി എന്നിവർ പങ്കെടുത്തു. ഗുരുമണ്ഡപത്തിൽ നടന്ന അഖണ്ഡനാമജപ പ്രാർത്ഥനായഞ്ജത്തിലും ഉപവാസത്തിലും നൂറുക്കണക്കിനു ഗുരുഭക്തർ പങ്കാളികളായി.