
പ്രണയത്തിന്റെ പല രസങ്ങൾ എന്ന് അർത്ഥം വരുന്ന ലവ് ഹാസ് മെനി ഫ്ളേവേഴ്സ് എന്ന ടാഗ് ലൈനിൽ വ്യത്യസ്തമായ വീഡിയോ പങ്കുവച്ച് ഫഹദ് ഫാസിൽ.ഫഹദിന്റെ പേജിലൂടെയാണ് വിഡിയോ പങ്കുവച്ചത്.
ഫഹദ് ഫാസിലും ഭാര്യയും നടിയുമായ നസ്‌റിയയും ആണ് ചെറുകഥപോലെ തോന്നിക്കുന്ന വീഡിയോയിൽ ഉള്ളത്. ഇരുവരും ചേർന്ന് ചെയ്യുന്ന ചെറുകഥകളുടെ സീരിസ് ആണോ അതേ കഥയ്ക്കിടയിൽ കാണിക്കുന്ന ഐസ് ക്രീമിന്റെ പ്രോമോഷനാണോ ഇതെന്ന് വീഡിയോ കണ്ട പ്രേക്ഷകർ ചർച്ച ചെയ്യുന്നു. ഇരുവരും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു .വലിയ സ്വീകാര്യത വീഡിയോയ്ക്ക് ലഭിക്കുന്നു.