vld-1

വെള്ളറട: എസ്.എൻ.ഡി.പി യോഗം വെള്ളറട ശാഖയുടെ നേതൃത്വത്തിൽ വിവിധ ചടങ്ങുകളോടുകൂടി ശ്രീനാരായണഗുരുദേവന്റെ 95-ാമത് സമാധി ദിനാചരണം നടന്നു. രാവിലെ പ്രത്യേക ഗുരുപൂജകളും വിശേഷാൽ പൂജയും സംഘടിപ്പിച്ചു. ചടങ്ങുകൾക്ക് ശാഖ പ്രസിഡന്റ് ദീബുപണിക്കരും സെക്രട്ടറി ജി. രാജേന്ദ്രനും മറ്റു ഭാരവാഹികളും നേതൃത്വം നൽകി. തേക്കുപാറ ശാഖയുടെ നേതൃത്വത്തിലും സമാധി ദിനാചരണം നടന്നു. രാവിലെ ഗുരുപൂജ, അന്നദാനം, സമ്മാന വിതരണം എന്നിവ നടന്നു. വൈകിട്ട് 3. 30ന് ഗുരുപൂജയോടുകൂടി സമാപിച്ചു. വേങ്കോട് ശാഖയുടെ നേതൃത്വത്തിൽ ശാഖയുടെ വക പൊട്ടൻചിറ ഗുരുമന്ദിരത്തിലും പനച്ചമൂട് ടൗൺ ഗുരുമന്ദിരത്തിലും പാരായണം പ്രത്യേക ഗുരുപൂജ, അന്നദാനം, സമാധിപൂജ എന്നിവ നടന്നു. പൊട്ടൻചിറ ഗുരുമന്ദിരത്തിൽ ശാഖ പ്രസിഡന്റ് ഗോപിനാഥനും സെക്രട്ടറി അശോകനും നേതൃത്വം നൽകി. പനച്ചമൂട് ടൗൺ ഗുരുമന്ദിരത്തിൽ വൈസ് പ്രസിഡന്റ് മുരുകനും കുടുംബയൂണിറ്റ് കൺവീനർ സുരേഷ് കുമാറും ജോ: കൺവീനർ അനിൽ കുമാറും ചടങ്ങുകൾക്ക് നേതൃത്വംനൽകി. ഇഴുവിക്കോട് ഗുരുദേവ ക്ഷേത്രത്തിലും പ്രത്യേക പൂജകളും ചടങ്ങുകളും നടന്നു. ഉച്ചയ്ക്ക് അന്നദാനം, സമാധിപൂജ എന്നിവയോടുകൂടി സമാപിച്ചു. കോവില്ലൂർ, മീതി ശാഖ കരിങ്ങാലുമൂട്, തട്ടിട്ടമ്പലം, കാരക്കോണം, മുള്ളിലവുവിള, കുട്ടമല ശാഖകളുടെ നേതൃത്വത്തിലും സമാധി ദിനാചരണം നടന്നു.