photo2

പാലോട്:ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണം വിവിധ ശാഖകളുടെ നേതൃത്വത്തിൽ ആചരിച്ചു. നന്ദിയോട് ശാഖയിൽ നടന്ന സമാധി ദിനാചരണം നെടുമങ്ങാട് യൂണിയൻ പ്രസിഡന്റ് എ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി നെടുമങ്ങാട് രാജേഷ്, ശാഖാ പ്രസിഡന്റ് ബി.എസ്.രമേശൻ, സെക്രട്ടറി രാജീവൻ, കെ.ഗോപിനാഥൻ തുടങ്ങിയവർ നേതൃത്വം നൽകി. നന്ദിയോട് പുലിയൂർ ശാഖയുടെ നേതൃത്വത്തിൽ പുലിയൂർ ഗുരുമന്ദിരത്തിൽ സംഘടിപ്പിച്ച സമാധി ദിനാചരണത്തിൽ ഗുരുപൂജ, ഗുരുദേവ കൃതികളുടെ പാരായണം, കഞ്ഞിസദ്യ, സമൂഹപ്രാർത്ഥന, ഗുരുപൂജ എന്നീ ചടങ്ങുകളോടെ നടന്നു. നെടുമങ്ങാട് യൂണിയൻ പ്രസിഡന്റ് എ.മോഹൻദാസ്.സെക്രട്ടറി നെടുമങ്ങാട് രാജേഷ്, ശാഖാ പ്രസിഡന്റ് ആർ.കമലാസനൻ, സെക്രട്ടറി വി.ലാൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. ജവഹർ കോളനി ശാഖയിലെ കുമാരനാശാൻ സ്മാരക ക്ഷേത്രത്തിൽ നടന്ന ചടങ്ങുകൾക്ക് വൃന്ദാവനം ഡോ.അജീഷ് കുമാർ, പ്രതീപ്, അജയകുമാർ, മധു, സുരേഷ് കുമാർ, ഗീതാ പ്രിജി, റീനാ സുരേഷ് എന്നിവർ നേതൃത്വം നൽകി.കൂടാതെ ചിപ്പൻചിറ, ഇട കോളനി, എക്സ് കോളനി, കുട്ടത്തികരിക്കകം,പാറമുക്ക്, സേനാനിപുരം,കാക്കാണിക്കര എന്നിവിടങ്ങളിലും കഞ്ഞിസദ്യ നടന്നു. പേരയം ജംഗ്ഷനിൽ നടന്ന കഞ്ഞിസദ്യയ്ക്ക് അനിൽകുമാർ,കൃഷ്ണൻകുട്ടി ,ഹരി, അനിൽ,സജീവ് കുമാർ, വിനു തുടങ്ങിയവർ നേതൃത്വം നൽകി. പാലുവള്ളി ഗുരുമന്ദിരം ഗുരുദേവക്ഷേത്രത്തിൽ ഗുരുപൂജ,സമൂഹപ്രാർത്ഥന, കഞ്ഞിസദ്യ, പായസസദ്യ എന്നീ ചടങ്ങുകളോടെ നടന്നു. പാലുവള്ളി ശാഖാ ഭാരവാഹികൾ നേതൃത്വം നൽകി. കൂടാതെ കോവിലുകോണം,വാഴപ്പാറ,പവ്വത്തൂർ, പച്ച, പച്ചമുടുംമ്പ്, വെമ്പ് ,താന്നിമൂട്, കുറുപുഴ, വഞ്ചുവം എന്നിവിടങ്ങളിലും കഞ്ഞിസദ്യ ഉണ്ടായിരുന്നു.