നെയ്യാറ്റിൻകര:നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ പട്ടയമേള 23ന് രാവിലെ11ന് നെയ്യാറ്റിൻകര താലൂക്ക് ഓഫീസ് അങ്കണത്തിൽ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും.കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഡോ.ശശി തരൂർ എം.പി,ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി.സുരേഷ് കുമാർ,നഗരസഭ ചെയർമാൻ പി.കെ.രാജ് മോഹൻ,കളക്ടർ ജെറോമിക്ക് ജോർജ്ജ്,സബ് കളക്ടർ എം.എസ്.മാധവിക്കുട്ടി തുടങ്ങിയവർ പങ്കെടുക്കും.