
ബാലരാമപുരം: എസ്.എൻ.ഡി.പി തുമ്പോട് ശാഖയിൽ വിവിധ പൂജാചടങ്ങുകളോടെ ഗുരുദേവ സമാധി ഭക്ത്യാദരപൂർവം ആചരിച്ചു. സമൂഹപ്രാർത്ഥനയിൽ ശാഖാ പ്രസിഡന്റ് രത്നാകരൻ, സെക്രട്ടറി തുമ്പോട് അയ്യപ്പൻ, യൂണിയൻ പ്രതിനിധി രാജേഷ് ശർമ്മ, രാജൻ, വിജയകുമാരൻ, വനിതാ സംഘം ഭാരവാഹികളായ ബൃഹന്തള, പുഷ്പകുമാരി, ശ്രീകല, ബിന്ദു, ചന്ദ്രിക എന്നിവർ പങ്കെടുത്തു. സമാധിയോടനുബന്ധിച്ച് നടന്ന കഞ്ഞിവിതരണത്തിൽ നൂറ് കണക്കിന് പേർ പങ്കെടുത്തു. സമാധിപ്രാർത്ഥനയിലും ഗുരുഭക്തർ പങ്കെടുത്തു.