bjp

മലയിൻകീഴ് : ബി.ജെ.പി.കാട്ടാക്കട,മലയിൻകീഴ് മണ്ഡലം കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച ഗുണഭോക്തൃ സംഗമം കേന്ദ്ര മന്ത്രി ശോഭാ കരന്തലജെ ഉദ്ഘാടനം ചെയ്തു.കർഷകമോർച്ച ജില്ലാ പ്രസിഡന്റ് മണമ്പൂർ ദിലീപ് അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി.സംസ്ഥാന സംഘടനാ സെക്രട്ടറി ഗണേഷ്‌,സെക്രട്ടറി അഡ്വ.എസ്.സുരേഷ്,സംസ്ഥാന സമിതി അംഗങ്ങളായ മലയിൻകീഴ് രാധാകൃഷ്ണൻ,കാട്ടാക്കട സന്തോഷ്,ദക്ഷിണമേഖല സെക്രട്ടറി മുക്കംപാലമൂട് ബിജു, എം.വി.രഞ്ജിത്ത്,മണ്ഡലം പ്രസിഡന്റുമാരായ തിരുനെല്ലിയൂർ സുധീഷ്,പള്ളിച്ചൽ ബിജു, സുദർശനൻ,നേമം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അജികുമാർ,മഞ്ചു,വിവിധ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു.