വർക്കല :ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനം എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയനു കീഴിലുള്ള 60 ശാഖകളിലും ആചരിച്ചു. വർക്കല താലൂക്കിലെ ഗുരു മന്ദിരങ്ങളിലും മഹാസമാധി ദിനം വിപുലമായ ചടങ്ങുകളോടെയാണ് നടന്നത്. പുലർച്ചെ വിശേഷാൽ പ്രാർത്ഥനകളും ഗുരുപൂജയും പാരായണവും നടന്നു. വിവിധ കേന്ദ്രങ്ങളിൽ കഞ്ഞി സദ്യയും അന്നദാനവും നടത്തി. വിവിധ കേന്ദ്രങ്ങളിൽ നടന്ന സമാധിദിനാചരണ പ്രഭാഷണങ്ങളിൽ യൂണിയൻ പ്രസിഡന്റ് കല്ലമ്പലം നകുലൻ, സെക്രട്ടറി അജി എസ്‌.ആർ.എം,വൈസ് പ്രസിഡന്റ് ജി.തൃദീപ്,വനിതാ സംഘം സെക്രട്ടറിസീമ,പ്രസിഡന്റ് കവിത ശ്രീകുമാർ എന്നിവർ സംസാരിച്ചു.