കാട്ടാക്കട: കാട്ടാക്കട താലൂക്ക് കൊമേഴ്സ്യൽ ഡെവലപ്മെന്റ് സഹകരണ സംഘം ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുത്തു.ആകെയുള്ള 11സീറ്റിലും കോൺഗ്രസ് സ്ഥാനാർത്ഥികളാണ് വിജയിച്ചത്.ഭരണ സമിതിയംഗങ്ങളായി കെ.ഗംഗാധരൻ നായർ,എസ്.വി.ഗോപകുമാർ,ജിജോ.കെ.കുട്ടപ്പൻ,തകിടിപുറം ഗംഗാധരൻ,വി.ആൽബർട്ട്.കെ.സുരേന്ദ്രൻ,മാരിജാ വഹാബ്,ഒ.കെ.രേണുകാദേവി,എൽ.എൽ.ലാൻസി പ്രസന്ന,ജി.ശശി എന്നിവരാണ് വിജയികളായത്.പുതിയ ഭാരവാഹികളുടെ യോഗം ചേർന്ന് എസ്.വി.ഗോപകുമാർ(പ്രസിഡന്റ്),കെ.ഗംഗാധരൻ നായർ(വൈസ് പ്രസിഡന്റ്)എന്നിവരെ തിരഞ്ഞെടുത്തു.