1

കുളത്തൂർ:ആത്മീയ ചൈതന്യത്തിന്റെ അത്യുന്നതങ്ങളിൽ സമൂഹത്തെ ആനയിക്കുന്നതോടൊപ്പം ഭൗതിക ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും സമൂഹത്തെ കൈപിടിച്ചുയർത്തുന്ന ഉദാത്തമായ സാമൂഹിക പുരോഗതിയുടെ വീക്ഷണമായിരുന്നു ശ്രീനാരായണഗുരുവിന്റേതെന്ന് മുൻ എം.പി ഡോ.എ.സമ്പത്ത്. കോലത്തുകര ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 95 മത് മഹാസമാധി ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്യവട്ടം ശ്രീകണ്ഠൻ നായർ, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിഷാ ജോൺ, കൗൺസിലർമാരായ മേടയിൽ വിക്രമൻ, നാജ, ശ്രീദേവി, മൺവിള രാധാകൃഷ്‌ണൻ, സുനിചന്ദ്രൻ, ക്ഷേത്ര സമാജം പ്രസിഡന്റ് ജി.ശിവദാസൻ,സുധീഷ് തുടങ്ങിയവർ സംസാരിച്ചു. രാവിലെ വിശേഷാൽ ഗുരുപൂജകൾക്കു പുറമെ 8ന് അഖണ്ഡനാമയജ്ഞവും ഉപവാസ യജ്ഞവും എൻ.ദിലീപിന്റെ പ്രഭാഷണവും നടന്നു. ഉച്ചയ്ക്ക് കഞ്ഞിസദ്യയും വൈകിട്ട് 3.30ന് മഹാസമാധി പൂജയും ഉണ്ടായിരുന്നു.