kattakada-issue

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണത്തിനുമുൻപ് ശമ്പളം കിട്ടാതായതോടെ അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരത്തിൽ പങ്കെടുത്ത പ്രേമനന് രണ്ടാഴ്ച തികയും മുൻപ് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ വക അടി സമ്മാനം. പൂവച്ചൽ പഞ്ചായത്തിലെ ക്ലാർക്കായ പ്രേമനൻ ജോയിന്റ് കൗൺസിലിന്റെ നിർദ്ദേശപ്രകാരമാണ് സമരം നടത്തിയത്. കറുത്ത ബാഡ്‌ജ്‌ ധരിച്ചാണ് അന്നേദിവസം ജോലിചെയ്തത്. ജോയിന്റ് കൗൺസിലിന്റെ മേഖലാ പ്രസി‌ഡന്റാണ് പ്രേമനൻ. അന്ന് സമരം നടത്തിയത് വേണ്ടിയിരുന്നില്ലെന്ന് ഇപ്പോൾ തോന്നുന്നില്ലെന്നും ചില ജീവനക്കാർ കാണിക്കുന്ന കുഴപ്പങ്ങൾക്ക് എല്ലാവരും തെറ്റുകാരല്ലെന്നും പ്രേമനൻ പറഞ്ഞു.