sobha

തിരുവനന്തപുരം: ശിവഗിരിയുടെ മുഖച്ഛായ 15 മാസത്തിനുള്ളിൽ കൂടുതൽ സുന്ദരമാവുമെന്നും ഇതിനായി കേന്ദ്രം നേരത്തെ 66.4 കോടി അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി ശോഭ കരിന്ത്‌ലാജെ പറഞ്ഞു. ഇന്നലെ രാവിലെ ശിവഗിരിയിൽ മഹാസമാധിയിലെ പ്രാർത്ഥനയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ഹിന്ദുധർമ്മം സംരക്ഷിക്കാനും ഉടുപ്പി, മംഗലാപുരം,​ കേരള മേഖലകളിലെ മതപരിവർത്തനം തടയാനും ഗുരുദേവൻ പ്രയത്നിച്ചത് അവർ അനുസ്മരിച്ചു. ദേശത്തിന്റെ ആകെ ഗുരുവാണ് ശ്രീനാരായണ ഗുരുദേവൻ. പിന്നാക്കം നിൽക്കുന്ന എല്ലാ വിഭാഗങ്ങൾക്കും വേണ്ടിയാണ് ഗുരുദേവൻ പ്രവർത്തിച്ചതെന്നും കേന്ദ്രമന്ത്രി പറ‌ഞ്ഞു.