
ഉദിയൻകുളങ്ങര:നിറുത്തിയിട്ടിരുന്ന ടിപ്പർ ലോറിയുടെ പുറകിൽ മോട്ടോർ ബൈക്കിടിച്ച് പ്ളസ് ടൂ വിദ്യാർത്ഥി മരിച്ചു. കുന്നത്തുകാൽ നാറാണി വി.എസ്. നിവാസിൽ വിജിന്റെയും സുജയുടെയും മകൻ ജോജിൻ (മനു,17) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5.30 ന് പാലീയോട് എസ്.എസ്. ആഡിറ്റോറിയത്തിനു സമീപത്തായിരുന്നു അപകടം. ധനുവച്ചപുരം വി.ടി.എം.എൻ.എസ്.എസ്.ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നു.