
കോവളം : എസ്.എൻ.ഡി.പി യോഗം മുട്ടയ്ക്കാട് ശാഖയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ ഗുരുദേവ സമാധിദിനാചരണം കോവളം യൂണിയൻ പ്രസിഡന്റ് കോവളം ടി.എൻ.സുരേഷ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ശാഖാ പ്രസിഡന്റ് എ.സതികുമാർ അദ്ധ്യക്ഷനായിരുന്നു. യൂണിയൻ സെക്രട്ടറി തോട്ടം കാർത്തികേയൻ സമാധിദിനാചരണ സന്ദേശം നൽകി. യൂണിയൻ വൈസ് പ്രസിഡന്റ് പെരിങ്ങമ്മല സുശീലൻ, മുൻ വൈസ് പ്രസിഡന്റ് എസ്. മോഹനകുമാർ, വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ, രോഹൻകൃഷ്ണ, കെ.എസ്. സാജൻ, വിഴിഞ്ഞം പ്രസ് ക്ലബ് പ്രസിഡന്റ് അയൂബ് ഖാൻ, സി. ജയചന്ദ്രൻ, യൂണിയൻ ഭാരവാഹികളായ ആർ.വിശ്വനാഥൻ, കട്ടച്ചൽകുഴി പ്രദീപ്, പുന്നമൂട് വി.സുധാകരൻ, വേങ്ങപ്പൊറ്റ എസ്.സനിൽ,മണ്ണിൽ മനോഹരൻ, മുല്ലൂർ വിനോദ് കുമാർ, കോവളം മനോജ്, എൻ. ശശികുമാരൻ, പി. സുകേശൻ,ഗീതാ മുരുകൻ,ചിത്രലേഖ,ശാഖാ സെക്രട്ടറി സി.ഷാജിമോൻ,വൈസ് പ്രസിഡന്റ് ടി.സുധീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.