
ശിവഗിരി: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ ശിവഗിരി മഹാസമാധി സന്ദർശിച്ചു. ഉച്ചയ്ക്ക് 2ഓടെ എത്തിയ ഗവർണറെ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ സ്വീകരിച്ചു. സ്വാമി വിശാലാനന്ദ, സ്വാമി സത്യാനന്ദതീർത്ഥ എന്നിവരും സന്നിഹിതരായിരുന്നു. കാണിക്ക അർപ്പിച്ച് മഹാസമാധിയിൽ വണങ്ങിയ ശേഷം പ്രസാദം വാങ്ങിയാണ് അദ്ദേഹം മടങ്ങിയത്. മാദ്ധ്യമപ്രവർത്തകർ കാത്തുനിന്നെങ്കിലും ഗവർണർ പ്രതികരിക്കാൻ തയ്യാറായില്ല.