പൂവാർ: അകാലത്തിൽ പൊലിഞ്ഞ സംഗീത പ്രതിഭ അനന്യ അന്ത്യവിശ്രമം കൊള്ളുന്ന പനതപുരം യു.സി.ഐ കത്തീഡ്രൽ വളപ്പിൽ പുഷ്പാർച്ചന നടന്നു. പരേതയുടെ സംഭാവനകൾ സ്മരിച്ചു കൊണ്ട് മെട്രോപ്പോളിറ്റൻ ബിഷപ്പ് മോസ്റ്റ് റവ.ഡോ. പനതപുരം മാത്യൂ സാം അഭിസംബോധന ചെയ്തു. പ്രേംദാസ് സ്വാമിദാസ് യഹൂദി അനുസ്മരണ പ്രഭാഷണം നടത്തി. യു.സി.ഐ ഇവാഞ്ചലിസ്റ്റ് സാമുവേൽ അനന്യയുടെ സംഗീത മികവുകളെ അനുസ്മരിച്ചു. ഷൈജു അലക്സ് 'അനന്യ ദുഃഖം' എന്ന കവിത ചൊല്ലി. ഡോ.ഏയ്ഞ്ചലോ മാത്യൂ പ്രഭാഷണം നടത്തി.എൻ. ദേവദാസ് സാം നന്ദി പറഞ്ഞു.