പൂവാർ:അഖില ഭാരത അയ്യപ്പ സേവാസംഘം നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്ക് സ്വീകരണം നൽകും. 24ന് രാവിലെ കുഴിത്തുറ മഹാദേവ ക്ഷേത്രത്തിൽ നിന്ന് യാത്ര തിരിക്കുന്ന വിഗ്രഹ ഘോഷയാത്ര കേരള അതിർത്തിയായ കളിയിക്കാവിളയിൽ എത്തിച്ചേരും. അവിടെ നിന്ന് സ്വീകരണം ഏറ്റുവാങ്ങി ഉച്ചയോടെ പാറശാല മഹാദേവ ക്ഷേത്രത്തിൽ വിശ്രമിക്കും.വൈകിട്ടോടെ നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്തിച്ചേരുന്ന വിഗ്രഹഘോഷയാത്രയെ നെയ്യാറ്റിൻകര നഗരസഭയും അഖില ഭാരത അയ്യപ്പ സേവാ സംഘവും ചേർന്ന് സ്വീകരിക്കും.കെ.ആൻസലൻ എം.എൽ.എ, നഗരസഭ ചെയർമാൻ പി.കെ.രാജ് മോഹൻ,അഖിലഭാരത അയ്യപ്പ സേവാസംഘം നെയ്യാറ്റിൻകര താലൂക്ക് ഭാരവാഹികളായ ഒ.പി.അശോകൻ,തിരുമംഗലം സന്തോഷ്,ക്യാപിറ്റൽ വിജയൻ തുടങ്ങിയവർ നേതൃത്വം നൽകും.