kri

നെടുമങ്ങാട്: നെടുമങ്ങാട്ട് നടക്കുന്ന കർഷക സംഘം ജില്ലാ സമ്മേളനത്തിന്റെ കാർഷികമേഖലയും സഹകരണ പ്രസ്ഥാനവും എന്ന വിഷയത്തിൽ ചുളളിമാനൂരിൽ നടന്ന സെമിനാർ സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.ഡി.കെ.മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ്ജ് മാത്യൂ,പി.എസ്.പ്രശാന്ത്,ബി.ബിജു,ടി.പത്മകുമാർ,ഷൈലജ.എസ്,ആനാട് ബിജു,ബി.വി.സുനിൽ രാജ് തുടങ്ങിയവർ സംസാരിച്ചു.