
വിഴിഞ്ഞം: ശ്രീനാരായണ ഗുരുദേവ സമാധി ദിനം എസ്.എൻ.ഡി.പി യോഗം കോവളം യൂണിയന്റെ മന്ദിരത്തിലും 34 ശാഖകളിലും ആചരിച്ചു. യൂണിയനിൽ നടന്ന സമാധി സമ്മേളനം യൂണിയൻ പ്രസിഡന്റ് കോവളം ടി.എൻ.സുരേഷ് നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി തോട്ടം പി. കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ നേതാക്കൾ യൂണിയനിലെ എല്ലാ ശാഖകളിലും സന്ദർശനം നടത്തി സമാധിദിന പരിപാടികളിൽ പങ്കെടുത്തു. യൂണിയൻ വൈസ് പ്രസിഡന്റ് പെരിങ്ങമ്മല സുശീലൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ കരുംകുളം പ്രസാദ്, വിശ്വനാഥൻ വനിതാസംഘം കേന്ദ്രസമിതി ട്രഷറർ ഗീത മധു, യൂണിയൻ കൗൺസിൽ അംഗങ്ങളായ സനിൽ, പ്രദീപ്, ഡോക്ടർ നന്ദകുമാർ, മംഗലത്ത്കോണം തുളസീധരൻ,പുന്നമൂട് സുധാകരൻ, മണ്ണിൽ മനോഹരൻ യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് മുല്ലൂർ വിനോദ് കുമാർ, സെക്രട്ടറി അരുമാനൂർ ദിപു, സൈബർ സേന ജില്ലാ കമ്മിറ്റി അംഗം മനോജ്, യൂത്ത് മൂവ്മെന്റ് കമ്മിറ്റി അംഗങ്ങളായ അനു രാമചന്ദ്രൻ, രാജേഷ് കണ്ണംകോട്, ശിവാസ് വാഴമുട്ടം,വനിതസംഘം യൂണിയൻ ചെയർപേഴ്സൺ എച്ച്. സുകുമാരി, കൺവീനർ അനിത എന്നിവർ സംസാരിച്ചു.