
വെള്ളനാട്:പ്രകൃതിയെ സംരക്ഷിക്കുന്ന മിത്രനികേതന്റെ പദ്ധതികൾ മാതൃകയെന്ന് കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്ദ്ലജെ.തലസ്ഥാന സന്ദർശനത്തിന്റെ ഭാഗമായി വെള്ളനാട് മിത്രനികേതൻ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.മിത്രനികേതൻ സ്ഥാപക ഡയറക്ടർ കെ.വിശ്വനാഥന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.തുടർന്ന് ഡയറക്ടർ സേതു വിശ്വനാഥനുമായി ആശയ വിനിമയം നടത്തി.മിത്രനികേതൻ സ്കൂളിലെ വിദ്യാർത്ഥികളും മിത്രനികേതൻ പീപ്പിൾസ് കോളേജിലെ അഗ്രികൾച്ചർ വിദ്യാർത്ഥികളും കെ.വി.കെയിലെ ഉദ്യോഗസ്ഥരും മിത്രനികേതനിലെ മറ്റു യൂണിറ്റ് അംഗങ്ങളും വെള്ളനാട് പഞ്ചായത്തിലെ രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു.