
തിരുവനന്തപുരം: നാട്ടുകാരനായ കണ്ണൂർ വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്ന ഗവർണറുടെ വെളിപ്പെടുത്തലിൽ, മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിക്കും. ഗവർണറുടെ വെളിപ്പെടുത്തലും ഇതേ ആവശ്യമുന്നയിച്ച് 2021 ഡിസംബർ എട്ടിനും 16നും മുഖ്യമന്ത്രി ഗവർണർക്ക് അയച്ച കത്തുകളും പ്രധാന തെളിവുകളാക്കിയാവും ഹർജി. ഇത് സത്യപ്രതിജ്ഞാ ലംഘനവും സ്വജന പക്ഷപാതവുമാണെന്നും കേസെടുക്കണമെന്നുമാണ് ആവശ്യം. ഗവർണറാണ് കേസെടുക്കാൻ അനുമതി നൽകേണ്ടത്.